28.5 C
Saudi Arabia
Friday, August 22, 2025
spot_img

മുംബൈ ട്രെയിൻ സ്ഫോടനം; 12 പ്രതികളെ കോടതി വെറുതെ വിട്ടു

മുംബൈ: മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ 12 പ്രതികളെ വെറുതെ വിട്ട് മുംബൈ ഹൈക്കോടതി. 2015 ൽ വിചാരണക്കോടതി 12 പ്രതികളെയും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.

ഇവരിൽ അഞ്ച് പേർക്ക് വധ ശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തം തടവും വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നു. 2006 ൽ നടന്ന മുംബൈ ട്രെയിൻ സ്ഫോടനത്തിൽ 189 പേർ കൊല്ലപ്പെടുകയും 800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവം നടന്ന് 19 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ വെറുതെ വിടുന്നത്.

പ്രതികൾക്കെതിരെ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് പറഞ്ഞു. പ്രതികളെ ജയിലിൽ നിന്നും മോചിപ്പിക്കാമെന്നും കോടതി പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles