ന്യൂഡൽഹി: രണ്ട് അയൽ രാജ്യങ്ങൾക്കിടയിലുള്ള അതിർത്തി തർക്കത്തിൽ സമാധാനം കൊണ്ടുവരുവാനും ഫലപ്രദമായ അതിർത്തി നിർവ്വഹണം ഉറപ്പാക്കുന്നതിനുമായുള്ള വിധ നടപടികൾ ചർച്ച ചെയ്യനായി ഇന്ത്യയുടെയും ചൈനയുടെയും നയതന്ത്രജ്ഞരുടെ യോഗം നടന്നു. ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളുടെ (ഡബ്ല്യുഎംസിസി) വർക്കിംഗ് മെക്കാനിസത്തിന്റെ 34-ാമത് യോഗം ന്യൂഡൽഹിയിൽ നടന്നത്.
ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ഇരുപക്ഷവും അവലോകനം ചെയ്തു. അതിർത്തി പ്രദേശങ്ങളിൽ പൊതുവായുള്ള സമാധാനത്തിന്റെയും ശാന്തതയുടെയും കാര്യത്തിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു. ഇത് ഉഭയകക്ഷി ബന്ധങ്ങൾ ക്രമേണ സാധാരണ നിലയിലാക്കുന്നതിലേക്ക് നയിക്കുമെന്ന് യോഗ, പ്രത്യാശ പ്രകടിപ്പിച്ചു.
സ്ഥാപിത സംവിധാനങ്ങളിലൂടെ നയതന്ത്ര, സൈനിക തലങ്ങളിൽ അതിർത്തി കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പതിവായി കൈമാറ്റങ്ങളും ബന്ധങ്ങളും നിലനിർത്താൻ ഇരു കൂട്ടരും സമ്മതിച്ചു. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തെക്കുറിച്ചുള്ള അടുത്ത റൗണ്ട് പ്രത്യേക പ്രതിനിധി ചർച്ചകൾക്കായി ഇരുപക്ഷവും ആവശ്യമായ തയ്യാറെടുപ്പുകൾ എടുക്കുന്നതായും വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.