വയനാട്: വാഴവറ്റയിൽ കോഴിഫാമിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്. രണ്ട് പേരും ചേർന്നാണ് കോഴിഫാം നടത്തുകയായിരുന്നു.
വന്യജീവികളോ നായ്ക്കളോ ഒന്നും വരാക്കാതിരിക്കാൻ ഫാമിന് ചുറ്റും വൈദ്യുതി വേലി നിർമിച്ചിരുന്നു. ഇതിൽ നിന്നായിരുന്നു ഇരുവർക്കും ഷോക്കേറ്റിരുന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
സ്ഥലയുടമ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് ഇരുവരും ഷോക്കേറ്റു കിടക്കുന്നത് കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സ്ഥലമുടമ രാവിലെ ഇവിടെയെത്തിയപ്പോഴാണ് ഇരുവരെയും ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.