33.3 C
Saudi Arabia
Friday, August 22, 2025
spot_img

വി എസിൻ്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു.

റിയാദ് : അന്തരിച്ച സിപിഐ എം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാന ന്ദൻ്റെ വിയോഗത്തിൽ കേളി കലാ സാംസ്കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ത ഡിപാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ അനുശോചന കുറിപ്പ് അവതരിപ്പിച്ചു. എൻആർകെ ചെയർമാനും കെഎംസിസി പ്രസിഡൻ്റുമായ സിപി മുസ്തഫ, ഒഐസിസി പ്രതിനിധി അഡ്വേകേറ്റ് എൽ കെ അജിത്ത്, റിയാദ് ഇന്ത്യൻ മീഡിയ ഫോറം സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ സംബന്ധിച്ചു.

ന്യൂ എയ്ജ് സാംസ്കാരിക വേദി മുഖ്യ രക്ഷാധികാരി സാലി, ഐഎൻഎൽ പ്രതിനിധി സഹനി സാഹിബ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, കേന്ദ്ര കമ്മറ്റി അംഗം ഹാഷിം കുന്നത്തറ, കേളി കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, ആക്ടിംഗ് സെക്രട്ടറി സിജിൻ കൂവള്ളൂർ, കേന്ദ്ര കമ്മറ്റി അംഗം ഷഹീബ വി. കെ, ചില്ല സർഗവേദി കോർഡിനേറ്റർ സുരേഷ് ലാൽ, സഹ കോഡിനേറ്റർ നാസർകാരക്കുന്ന് മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, സാഹിത്യകാരി സബീന എം സാലി, കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ അനുശോചനം അറിയിച്ചു കൊണ്ട് സംസാരിച്ചു.

Related Articles

- Advertisement -spot_img

Latest Articles