റിയാദ് : 49 റിയാലിന് ആഭ്യന്തര യാത്രയും 149 റിയാലിന് അന്തർദേശീയ യാത്രയും വാഗ്‌ദാനം ചെയ്ത് ഫ്‌ളൈ ആദീൽ വിമാന കമ്പനി. 2025 സെപ്റ്റംബർ 1 നും 2026 മാർച്ച് 18 നും ഇടയിലുള്ള യാത്രകൾക്ക് 2025 ജൂലൈ 27 മുതൽ ജൂലൈ 30 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ ബുക്കിംഗ് ചെയ്യണം.
അഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഓഫറിനായി ഫ്‌ളൈ ആദീൽ മാറ്റിവെച്ചിരിക്കുന്നത് സ്കൂൾ അവധി ദിനങ്ങളും വാരാന്ത്യങ്ങളും ഈ ഓഫറിൽ ഉൾപ്പെടുകയില്ല. സൗദി അറേബ്യായുടെ വിവിധ വിമാന താവളങ്ങളിലേക്ക് ഓഫർ ലഭ്യമാണ്. അസർബൈജാൻ, ഈജിപ്പ്, ജോർജിയ, ജോർദാൻ, ഒമാൻ, സിറിയ, തുർക്കി, യു എ ഇ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് രാജ്യാന്തര സർവീസ് ഉള്ളത്. ഇന്ത്യയിലേക്ക് ഇതുവരെയും സർവീസ് തുടങ്ങിയിട്ടില്ല
സൗദി അറേബ്യയിലും മിഡിൽ ഈസ്റ്റിലും കുറഞ്ഞ നിരക്കിലുള്ള വിമാന യാത്രയെന്ന ആവശ്യം നിറവേറ്റുന്നതിനായി സൃഷ്ടിച്ച എയർലൈനാണ് സൗദി അറേബ്യൻ എയർലൈൻസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളൈ അദീൽ. ദൈനംദിനം കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ ശ്രദ്ധേയമായ ഫ്‌ളൈ അദീൽ ഏറ്റവും കൃത്യനിഷ്ഠയുള്ള എയർലൈനായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര ഏവിയേഷൻ അനലിറ്റിക്സ് കമ്പനിയായ സിറിയത്തിന്റെ 2025 ലെ റിപ്പോർട്ട് പ്രകാരം 91.77% എന്ന മികച്ച ഓൺ-ടൈം പ്രകടനം നേടിയിട്ടുണ്ട്. സഹോദര എയർലൈനായ സൗദിയയാണ് 91.33% പോയിന്റുമായി ആഗോള എയർലൈനുകളിൽ ഒന്നാം സ്ഥാനത്ത്.