25.3 C
Saudi Arabia
Thursday, October 9, 2025
spot_img

റിയാദിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു

റിയാദ്:  രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം അണ്ടൂർക്കോണം പുതുവൽ പുത്തൻവീട്ടിൽ ഷിബു (48)  മരണപ്പെട്ടു.
പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

പരേതനായ അബ്ദുൽ മജീദിന്റെയും ലത്തീഫ നാഹൂറുമ്മയുടെയും മകനാണ് ഷിബു. ഭാര്യ സമീറ, മക്കൾ ഫാത്തിമ ഫസീല, ജാമാതാവ് ഷാജിർ. ഷാജി, ഷീബ എന്നിവർ സഹോദരങ്ങളാണ്. റിയാദ് ബത്ഹയിലെ ബഖാലയിൽ ജീവനക്കാരനായിരുന്നു.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ ഐ സി എഫ് ജനറൽ സിക്രട്ടറി ഇബ്രാഹിം കരീമിന്റെയും വെൽഫെയർ സിക്രട്ടറി റസാഖ് വയൽക്കരയുടെയും നേതൃത്വത്തിൽ
പൂർത്തിയാക്കി വരുന്നു

Related Articles

- Advertisement -spot_img

Latest Articles