തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ എസ്എൻഡിപി അധികാരത്തിൽ വന്നാൽ രാജിവെക്കുമെന്ന വെള്ളാപ്പള്ളി നടേശൻറെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
എട്ട് മാസം കഴിഞ്ഞാൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരുമെന്നും മുരളീധരൻ പറഞ്ഞു. അതിനാൽ വെള്ളാപ്പള്ളി നടേശൻ രാജിക്കത്ത് തയ്യാറാക്കി വെച്ചോളൂ എന്നും മുരളീധരൻ പറഞ്ഞു. എസ്എൻഡിപി യോഗത്തിൻറെ തലപ്പത്തിരിക്കുന്നവർ കസേരയുടെ മാന്യത കാത്തു സൂക്ഷിക്കണം. സമുദായത്തിന് എന്തെങ്കിലും പ്രശനങ്ങളുണ്ടെങ്കിൽ അത് പറയണം. അത് കേൾക്കാൻ കോൺഗ്രസ് തയ്യാറാണ്.
കോൺഗ്രസ് നേതാക്കൾക്കെതിരെ എന്തും വിളിച്ചു പറയാമെന്ന് വിചാരിക്കരുത്. ഇതിന്റെ പേരിൽ പുതു തലമുറ എന്തെങ്കിലും ചെയ്‌താൽ തങ്ങളെ കുറ്റം പറയരുതെന്നും കെ മുരളീധരൻ പറഞ്ഞു.