മുംബൈ: മലേഗാവ് ബോംബ് സ്‌ഫോടനക്കേസിൽ ബിജെപി നേതാവ് പ്രത്യാസിംഗ് താക്കൂർ ഉൾപ്പടെ ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു. മുംബൈ പ്രത്യേക എൻഐഎ കോടതിയുടേതായിരുന്നു നടപടി. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂസന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
2008 സെപ്റ്റംബർ 29 നായിരുന്നു മലേഗാവിലെ ഭിക്കു ചൗക്കിൽ സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. 2018ൽ വിചാരണ തുടങ്ങിയ കേസിൽ 323 സാക്ഷികളെയും എട്ട് പ്രതി ഭാഗം സാക്ഷികളെയും വിസ്തരിച്ചു. 10800 ലധികം തെളിവുകൾ പരിശോധിച്ചു. 40 സാക്ഷികൾ കൂറ് മാറി.