ആലപ്പുഴ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് യുവാവിന് വെട്ടേറ്റ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കണ്ണൂർ സ്വദേശി റിയാസിനായിരുന്നു വെട്ടേറ്റത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്‌ണുലാൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ശരീരത്തിൽ നിരവധി വെട്ടുകളേറ്റ റിയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും സംഭവത്തിൽ വിശദമായ നടത്തുമെന്നും പോലീസ് അറിയിച്ചു.