ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി രാഹുൽഗാന്ധി. ഇന്ത്യയിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ലെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ആരോപിച്ചു.
കോൺഗ്രസ് പാർട്ടിയുടെ നിയമ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ആരോപണം ഉയർത്തിയത്. ഇത് വെറും ആരോപണങ്ങൾ മാത്രമല്ലെന്നും തന്റെ കയ്യിൽ കൃത്യമായ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം വോട്ടർമാർ വ്യാജമാണെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ഭരണ കക്ഷിയായ ബിജെപിയുടെ ഭൂരിപക്ഷം ഈ തട്ടിപ്പിനെ ആശ്രയിച്ചിരിക്കുകയാണെന്നും പതിനഞ്ചോ ഇരുപതോ സീറ്റ് കുറഞ്ഞിരുന്നെങ്കിൽ മോഡി പ്രധാനമന്ത്രി യാവില്ലായിരുന്നുവെന്നും അദ്ദേഹത്തെ പറഞ്ഞു. തെരെഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായാണ് രാഹുൽ ഗാന്ധി വിമർശിച്ചത്.