31.5 C
Saudi Arabia
Thursday, August 21, 2025
spot_img

ബെംഗളൂരുവിൽ മലയാളി പെൺകുട്ടി പീഢനത്തിനിരയായി; കോഴിക്കോട് സ്വദേശി അറസ്‌റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർഥിനി പീഢനത്തിനിരയായി. സോളദേവനഹള്ളിയിലായിരുന്നു സംഭവം. കോളേജ് വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് കോഴിക്കോട് സ്വദേശി അഷ്‌റഫിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

അഷ്റഫിൻറെ ഉടമസ്‌ഥതയിലുള്ള വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു പെൺകുട്ടി. ശനിയാഴ്‌ച രാത്രി പെൺകുട്ടിയുടെ റൂമിൽ വന്ന അഷ്‌റഫ് തന്നോട് സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും നൽകുകയുള്ളൂ എന്ന് പറഞ്ഞതായും വിസമ്മതിച്ചപ്പോൾ അഷ്‌റഫ് തന്നെ വലിച്ചിഴച്ച്‌ ഒരു കാറിൽ കൊണ്ടുപോയി മറ്റൊരു റൂമിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടി പരാതി നൽകിയത്. പത്ത് ദിവസം മുമ്പാണ് പെൺകുട്ടി അഷ്‌റഫിന്റെ വീട്ടിൽ താമസം തുടങ്ങിയതെന്നും പരാതിയിൽ പറയുന്നു.

പുലർച്ചെ 2.15 ഓടെ താമസിക്കുന്ന സ്ഥലത്ത് അഷ്റഫ് തന്നെ ഇറക്കി വിടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അഷ്‌റഫിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

Related Articles

- Advertisement -spot_img

Latest Articles