ഗോഹട്ടി: അസമിലെ കാംരൂപ് ജില്ലയിൽ ആറാം ക്‌ളാസ് വിദ്യാർഥിക്ക് നേരെ ലൈംഗിക പീഡനം. പതിനൊന്നാം ക്ളോസ്സ് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.അസമിലെ ഗോഹട്ടിയിലാണ് സംഭവം. കാംരൂപിലെ ജവഹർ നവോദയയുടെ വിദ്യാലയ രംഗീലയിലാണ് സംഭവം. സ്‌കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് പോലീസ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്.
ആറാം ക്‌ളാസ് വിദ്യാർത്ഥിയും പ്രതികളും ഒരേ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. മൂന്ന് മാസത്തോളം പീഡനം തുടർന്നു. പീഡനവിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രംഗിയ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കുകയും ജുവനൈൽ കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു