31.5 C
Saudi Arabia
Thursday, August 21, 2025
spot_img

ഡൽഹിയിൽ നിന്നും കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി

തൃശൂർ: ഡൽഹിയിൽ നിന്നും കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി. ഗുരുവായൂർ സ്വദേശി പൊങ്ങണം വീട്ടിൽ ഫർസീൻ ഗഫൂറാണ് ശനിയാഴ്‌ച രാത്രിയോടെ വീട്ടിലെത്തിയത്.

പൂനയിലെ ആർമി മെഡിക്കൽ കോളേജിലായിരുന്നു ഫർസീൻ ജോലി ചെയ്‌തിരുന്നത്‌. പരിശീലനത്തിനായി ഉത്തർപ്രദേശിലെ ബറേലിയിലേക്ക് പോകവെയാണ് ജവാനെ കാണാനില്ലെന്ന പരാതി ഉയരുന്നത്.

തുടർന്ന് ഫാർസിൻറെ കുടുംബം പോലീസിലും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുൾപ്പടെ പരാതി നൽകിയിരുന്നു. ഫാർസിന്റെ ചില വസ്‌തുക്കൾ നഷ്ടമായതായും ഓർമ്മ പ്രശ്‌നങ്ങൾ ഉള്ളതുമായാണ് കുടുംബം പ്രദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ബീഹാറിലേക്ക് യാത്ര പോയെന്നാണ് ഫർസീൻ ബന്ധുക്കളോട് പറഞ്ഞത്.

Related Articles

- Advertisement -spot_img

Latest Articles