കുവൈറ്റ്: കുവൈറ്റിലെ ജഹ്റ ആശുപത്രി കെട്ടിടത്തിലെ ഇലക്ട്രിക്കൽ മുറിയിൽ തീപിടുത്തം. തീ പടർന്ന ഉടൻ തന്നെ നിയന്ത്രണവിധയമാക്കിയത് കൊണ്ട് ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സുരക്ഷാ സംവിധാനങ്ങൾ യാന്ത്രികമായി പ്രവർത്തന സജ്ജമായത് തീ പടരുന്നത് തടയാൻ കാരണമായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുൻ കരുതലിൻറെ ഭാഗമായി സമീപത്തുള്ള രോഗികളെ മാറ്റിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫയര്ഫോയ്‌സ് ആഭ്യന്തര മന്ത്രാലയം, മെഡിക്കൽ പ്രവർത്തകർ തുടങ്ങിയവരുടെ അടിയന്തിരവും സംയോജിതവുമായ പ്രവർത്തനങ്ങളെ ആരോഗ്യമന്ത്രാലയം പ്രശംശിച്ചു.