ന്യൂഡൽഹി: ബലപ്രയോഗത്തിലൂടെ ചെങ്കോട്ടയിലേക്ക് കടക്കാൻ ശ്രമിച്ച അഞ്ചു അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ഡൽഹി പോലീസ് അറിയിച്ചു. എല്ലാവരും നിയമവിരുദ്ധ കുടിയേറ്റക്കാരാണ്.
അറസ്റ്റു ചെയ്യപ്പെട്ടവരെല്ലാം യുവാക്കളാണ്. ഡൽഹിയിൽ തൊഴിലാളികളായി ജോലി ചെയ്യുന്ന ഇവരിൽ നിന്ന് ചില ബംഗ്ലാദേശി രേഖകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, നഗരത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തിയ പത്ത് ബംഗ്ലാദേശി പൗരന്മാരെയും ഗുരുഗ്രാം പോലീസ് കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരിൽ നിന്ന് കണ്ടെടുത്ത തിരിച്ചറിയൽ രേഖകൾ ഇവരും ബംഗ്ലാദേശി പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു.