കണ്ണൂർ: കണ്ണൂരിൽ കൗമാരക്കാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സേലം സ്വദേശിയായ 34 കാരനെയാണ് വളപട്ടണം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർ പാപ്പിനിശ്ശേരിയിൽ താമസിച്ചു വരികയായിരുന്നു.
ഭാര്യയും സേലം സ്വദേശിയാണ്. ബന്ധുക്കളുടെ സാനിധ്യത്തിൽ ആചാരപ്രകാരം സേലത്തുവെച്ച് വിവാഹിതരായവരാണ് ഇവർ. പിന്നീട് പാപ്പിനിശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു.
കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലാണ് 17 കാരിയായ പെൺകുട്ടി പ്രസവിച്ചത്. വയസ്സ് ചോദിച്ചപ്പോൾ പെൺകുട്ടി 17 എന്ന പറഞ്ഞതിന് പിന്നാലെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ആശുപത്രി അധികൃതരുടെ പരാതി പ്രകാരം പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്‌തു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌ത ഭർത്താവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു