റിയാദ്: ഐസിഎഫ് ഇന്റർനാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചാപ്റ്റർ മിനി സമ്മിറ്റുകൾക്ക് ഇന്ന് സൗദിയിൽ തുടക്കമാവും. പ്രാസ്ഥാനിക മുന്നേറ്റത്തിൽ വിപ്ലകരമായ ചുവട് വെപ്പാണ് മിനി സമ്മിറ്റുകളെന്ന് സംഘാടകർ അറിയിച്ചു. പ്രവാസത്തിൻറെ അഭയമായി ഐസിഎഫിനെ സമൂഹത്തിൻറെ മുന്നിൽ നിർത്തുകയാണ് മിനി സമ്മിറ്റിന്റെ ലക്ഷ്യം.
ഐസിഎഫ് നാഷണൽ, ചാപ്റ്റർ റീജിയൺ സെനറ്റ് അംഗങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും സമ്മിറ്റ്. വിവിധ പരിശീലന പരിപാടികൾക്ക് പ്രമുഖർ നേതൃത്വം നൽകും.
സൗദിയിൽ ഖമീസ് മുഷൈത്തിലാണ് മിനി സമ്മിറ്റിന്റെ തുടക്കം. ഖമീസ് മുശൈത് ഖാദിസിയ്യയിൽ വ്യാഴാഴ്‌ച രാത്രി 12 മണിക്ക് നടക്കുന്ന വെസ്ററ് ചാപ്റ്റർ സമ്മിറ്റ് ഐസിഎഫ് ഇന്റർനാഷണൽ സംഘടന സെക്രട്ടറി ശരീഫ് കാരശ്ശേരി ഉത്ഘാടനം ചെയ്യും. ഇന്റർനാഷണൽ ഡെപ്യുട്ടി പ്രസിഡന്റുമായ ഉസ്മാൻ സഖാഫി തിരുവത്ര, അബ്ദുൽ കരീം ഹാജി ഖത്തർ, എംസി കരീം ഹാജി ബഹ്റൈൻ, നാഷണൽ പ്രസിഡൻറ് അബ്ദുറഷീദ് സഖാഫി തുടങ്ങി ഇന്റർനാഷണൽ, നാഷണൽ നേതാക്കൾ സംബന്ധിക്കും.
വെള്ളിയാഴ്‌ച രാവിലെ ഏഴ് മണിക്ക് ജിദ്ദഷറഫിയ ഹോട്ടലിൽ നടക്കുന്ന സമ്മിറ്റ് ഇന്റർനാഷണൽ ഡെപ്യുട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്‌ലിയാർ ഉത്ഘാടനം ചെയ്യും. ഐസിഎഫ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ വിഷയാവതരണം നടത്തും. ഇന്റർനാഷണൽ സംഘടനാ സെക്രട്ടറി ശരീഫ് കാരശ്ശേരി പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകും. സയ്യിദ് ഹബീബ് അൽ ബുഖാരി, എം സി കരീം ഹാജി ബഹ്റൈൻ, അബ്ദുൽ കരീം ഹാജി ഖത്തർ അബ്ദുൽ റഷീദ് സഖാഫി മുക്കം തുടങ്ങി ഐസിഎഫ് നാഷണൽ, ഇന്റർനാഷണൽ നേതാക്കൾ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുമെന്നും സംഘാടകർ അറിയിച്ചു.
ആഗസ്‌ത് 15 ന് അൽഖോബാർ അസീസിയയിലും ഹായിലിലും മിനി സമ്മിറ്റുകൾ നടക്കുമെന്ന് നാഷണൽ പ്രസിഡൻറ് അബ്‌ദുൽറഷീദ് സഖാഫി മുക്കം, നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, നാഷണൽ ഡെപ്യൂട്ടി പ്രസിഡൻറ് മുജീബ് എആർ നഗർ സംഘടന സെക്രട്ടറി ബഷീർ പറവൂർ എന്നിവർ അറിയിച്ചു.