ബംഗളുരു: ഓൺലൈൻ ഗെയിമിന് അടിമയായ 15 കാരനെ അമ്മാവൻ കുത്തിക്കൊന്നു. അമ്മാവൻ നാഗപ്രസാദിനെ(42) പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ നാലാം തിയ്യതിയാണ് അമോഗിൻ (15) കൊല്ലപ്പെടുന്നത്. ബംഗളുരു കുംബാരഹള്ളിയിലായിരുന്നു സംഭവം.
ഓൺലൈൻ ഗെയിമിന് അടിമയായിരുന്ന അമോഗ് പണത്തിന് വേണ്ടി അമ്മാവനെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. കിട്ടിയ പണമെല്ലാം അമോഗ് ഓൺലൈൻ ഗെയിമിൽ നഷ്ടപ്പെടുത്തുകയും ചെയ്‌തു.
ഇത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തെ തുടർന്ന് നാഗ പ്രസാദ് സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെട്ടു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.