ജിദ്ദ: പ്രശസ്ത നടൻ പ്രേം നസീറിന്റെ മകനും നടനുമായിരുന്ന ഷാനവാസ് പ്രേം നസീറിന്റെ അനുസ്മരണം ജിദ്ദയിലെ അബീർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഒഐസിസി ജിദ്ദ പ്രിയദർശിനി കലാവേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിയദർശിനി കലാവേദി കൺവീനർ മിർസ ഷെരീഫ് അധ്യക്ഷത വഹിച്ചു.
ഒഐസിസി വെസ്റ്റേൺ റീജിയൺ പ്രസിഡന്റ് ഹക്കിം പാറക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. ഷാനവാസിന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അസ്ഹബ് വർക്കല, ഷെരീഫ് അറക്കൽ, രാധാകൃഷ്ണൻ കാവ്ബായ്, സഹീർ മാഞ്ഞാലി, ആസാദ് പോരൂർ, അലി തെക്ക്തോട്, ഷെമീർ നദിവി, നാസർ കോഴിതോട്, അബ്ദുൽ ഖാദർ, സോഫിയ സുനിൽ, സിമി അബ്ദുൽ ഖാദർ എന്നിവരും അനുസ്മരണച്ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.