മക്ക: 45-ാമത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര മത്സരത്തിന്റെ ഫൈനൽ റൗണ്ടുകൾ ഇസ്ലാമിക കാര്യ, ദഅവ ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ-ഷൈഖ് ശനിയാഴ്ച മക്കയിലെ ഗ്രാൻഡ് മോസ്കിൽ ഉദ്ഘാടനം ചെയ്തു. ഖുർആൻ മനഃപാഠമാക്കൽ, പാരായണം, വ്യാഖ്യാനം എന്നിവയിലാണ് മത്സരം നടക്കുന്നത്.
ഇരു ഹറമുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ 128 രാജ്യങ്ങളിൽ നിന്നുള്ള 179 മത്സരാർഥികൾ പങ്കെടുക്കുന്നുണ്ട്. ആറ് ദിവസത്തെ ഫൈനലുകൾ രാവിലെയും വൈകുന്നേരവുമായി രണ്ട് സെഷനുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. അന്താരാഷ്ട്ര തലങ്ങളിലുള്ള വിധികർത്താക്കളാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
രാജ്യത്തിന്റെ ഏറ്റവും വലിയ ബഹുമതികളിലൊന്ന് ഖുർആനിനുള്ള സേവനവും അതിന്റെ മനഃപാഠകർക്കുള്ള അംഗീകാരവുമാണെന്ന് ഉത്ഘാടക പ്രഭാഷണത്തിൽ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ-ഷൈഖ് പറഞ്ഞു. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ തുടർന്നു വരുന്നതും സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും വരെയുള്ളവർ നിലനിർത്തുന്ന ഒരു പാരമ്പര്യവുമാണിത്.
ഇസ്‌ലാമിലെ ഏറ്റവും പുണ്യസ്ഥലമായ മക്കയിൽ ഖുർആൻ മനഃപാഠമാക്കാനും, പാരായണം ചെയ്യാനും, വ്യാഖ്യാനിക്കാനും പൂർണ്ണത കൈവരിക്കാൻ പരിശ്രമിക്കുന്ന മത്സരാർത്ഥികൾക്ക് വേണ്ടി ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നതിൽ മന്ത്രാലയം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “അതിൽ മത്സരാർഥികൾ മത്സരിക്കട്ടെ” എന്ന ഖുർആൻ വാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
മത്സരങ്ങൾക്ക് വ്യക്തവും സുതാര്യവുമായ വിധിനിർണ്ണയ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും സൗദി അറേബ്യ, മൊറോക്കോ, ഉഗാണ്ട, അൽബേനിയ എന്നിവിടങ്ങളിൽ നിന്നുള്ള വിധികർത്താക്കളുടെ ഒരു പാനലിനെ തന്നെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അൽ അൽ-ഷൈഖ് ചൂണ്ടിക്കാട്ടി.
പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും ഒരു മില്യൺ സൗദി റിയാൽ സാമ്പത്തിക സമ്മാനങ്ങൾ നൽകുന്നുണ്ട്. അതിന് പുറമെ 4 മില്യൺ സൗദി റിയാൽ സമ്മാന ഫണ്ടിലേക്കും വകയിരുത്തിയിട്ടുണ്ട്. അന്തരിച്ച രാജാവ് അബ്ദുൽ അസീസിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമൊത്ത് ഖുർആൻ സേവനത്തിന് നൽകിയ തുടർച്ചയായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു, വിധികർത്താക്കൾക്കും മത്സരാർത്ഥികൾക്കും വിജയം ആശംസിച്ചു കൊണ്ടായിരുന്നു മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.