ജിദ്ദ: ജനാധിപത്യത്തെ അട്ടിമറിച്ച് ബിജെപി നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾ ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന സന്ധിയില്ലാ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒഐസിസി വെസ്റ്റേൺ റീജിയൺ കമ്മിറ്റി. റീജിയണൽ പ്രസിഡന്റ് ശ്രീ ഹക്കീം പറക്കൽ അധ്യക്ഷത വഹിച്ചു.
അധികാരത്തിനുവേണ്ടി ഏതറ്റംവരെയും പോകുന്ന കൊള്ളക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തിൻ്റെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തേണ്ടത് ഓരോ പൗരൻ്റെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ പ്രതിജ്ഞയെടുത്തുകൊണ്ടാണ് യോഗം പിരിഞ്ഞത്. യോഗത്തിൽ പങ്കെടുത്തവർ ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ജനറൽ സെക്രട്ടറി അസ്ഹബ് വർക്കല സ്വാഗതം പറഞ്ഞു. ട്രഷറർ ഷെരീഫ് അറക്കൽ നന്ദിയും രേഖപ്പെടുത്തി. യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കവുബായ്, റഷീദ് ബിൻ സാഗർ, ജനറൽ സെക്രട്ടറിമാരായ ആസാദ് പോരൂര്, മുജീബ് തൃത്താല, ഗ്ലോബൽ മെമ്പർ അലി തെക്ക്തോട്, സെക്രട്ടറിമാരായ മുസ്തഫ ചേളാരി, ജലീഷ് കാളികാവ്, യൂനുസ് കാട്ടൂർ, എക്സിക്യൂട്ടീവ് മെമ്പർമാരായ മജീദ് ചെറൂര്, വർഗീസ് ഡാനിയേൽ, കുഞ്ഞാൻ പൂക്കാട്ടിൽ, നൗഷാദ് ചാലിയാർ, സമീർ കാളികാവ്, അഷ്‌റഫ് കോഴിക്കോട്, ജില്ലാ പ്രസിഡന്റുമാരായ ഷെമീർ നദിവി, അയൂബ് പന്തളം, അഷ്‌റഫ് വടക്കേകാട്, നാസർ കോഴിതോട്, ഷാജി ചെന്മല, നൗഷാദ് മക്ക, നോർക്ക കൺവീനർ അബ്ദുൽ ഖാദർ ആലുവ, പ്രിയദർശിനി ബുക്ക്സ് കൺവീനർ സിമി അബ്ദുൽ ഖാദർ, മജീദ് കോഴിക്കോട്, ഷാനു കരമന, റാഷിദ് വർക്കല, സഹദ് കരമന, അൻസർ നെടുമങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.