ജിദ്ദ: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഒഐസിസി വെസ്റ്റേൺ റീജിയൺ കമ്മിറ്റി ദിനാചരണം സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മഹാത്മാഗാന്ധി ഉയർത്തിയ മുദ്രാവാക്യം ഇന്നും പ്രസക്തമാണെന്ന് നേതാക്കൾ പറഞ്ഞു. ഈ സമരം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ നിർണ്ണായക പങ്ക് വഹിച്ചു. ഇന്ന്, കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ്. വിഭാഗീയതക്കും, വോട്ട് മോഷണത്തിനും എതിരായ ഈ പോരാട്ടത്തിൽ താഴെത്തട്ടിൽ നിന്ന് പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു.
ഒഐസിസി വെസ്റ്റേൺ റീജിയൺ പ്രസിഡന്റ് ഹക്കിം പാറക്കൽ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് മുജീബ് തൃത്താല സ്വാഗതം പറഞ്ഞു, കുഞ്ഞാൻ പൂക്കാട്ടിൽ കൃതജ്ഞത രേഖപ്പെടുത്തി.
ഷെരീഫ് അറക്കൽ . റഷീദ് ബിൻസാഗർ, സഹീർ മാഞ്ഞാലി രാധാകൃഷ്ണൻ കവുബായ്, ആസാദ് പോരൂര് അസ്ഹബ് വർക്കല അലി തെക്ക്തോട് സെക്രട്ടറിമാരായ മോഹൻ ബാലൻ ജലീഷ് കാളികാവ്, മുസ്തഫ ചേളാരി യൂനുസ് കാട്ടൂർ എക്സിക്യൂട്ടീവ് മെമ്പർ സമീർ കാളികാവ് അഫാൻ റഹ്മാൻ നൗഷാദ് ചാലിയാർ വർഗീസ് ഡാനിയേൽ മജീദ് ചെറൂര് അഹമ്മദ് ഷാനി മുജീബ് മൂത്തേടം ജില്ലാ പ്രസിഡന്റ് റഫീഖ് മുസ്സ. നാസർ കോഴിതോടി. ഷാജി ചെന്മല അഷ്‌റഫ് വടക്കേക്കാട് അയൂബ് പന്തളം. മിർസ ഷെരീഫ്.ആഷിർ കൊല്ലം.ഷെമീർ നദിവി. നൗഷാദ് മക്ക. നോർക്ക കൺവീനർ അബ്ദുൽ ഖാദർ ആലുവ പ്രിയദർശിനി ജിദ്ദ ബുക്ക്സ് കൺവീനർ സിമി അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.