തിരുവനന്തപുരം: എംപിമാരുടെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം. വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മുന്നൂറോളം എംപിമാരാണ് ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ ഇന്നലെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിലേക്ക് നടത്തിയത്. മാർച്ചിനെ തുടർന്ന് എംപിമാരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള മുന്നണി നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.