34.2 C
Saudi Arabia
Thursday, August 21, 2025
spot_img

ഐസിഎഫ് ഉനൈസ ഡിവിഷൻ നേതൃ ക്യാമ്പ് സംഘടിപ്പിച്ചു

അൽ ഖസീം: ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐസിഎഫ് ) അൽ ഖസീം റീജിയൻ കമ്മിറ്റിക്കു കീഴിലെ ഉനൈസ ഡിവിഷൻ കമ്മിറ്റി നേതൃ പഠന ക്യാമ്പ് സംഘടിപ്പിച്ചു

ഉനൈസ അൽ മിശ്കാത് ഓഡിറ്റോറിയത്തിൽ “The value Lab” എന്ന ശീർഷകത്തിൽ നടന്ന ക്യാമ്പിൽ ഡിവിഷനു കീഴിലെ നാലു യൂണിറ്റുകളിലെ നേതാക്കളും ഡിവിഷൻ, റീജിയൻ നേതാക്കളും പങ്കെടുത്തു. റിയാദ് റീജിയൻ വിമൻ എംപവര്മെന്റ് സെക്രട്ടറി ജാബിർ പത്തനാപുരം മുഖ്യ അതിഥിയായിരുന്നു. ഐസിഎഫ് അൽ ഖസീം റീജിയൻ പബ്ലിക് അഫയേഴ്‌സ് ഓർഗനൈസർ ജഅഫർ സഖാഫി കോട്ടക്കൽ ഉൽബോധന പ്രഭാഷണം നിർവഹിച്ചു

ഉനൈസ ഡിവിഷൻ അഡ്മിൻ &IT സെക്രട്ടറി മുനീർ സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് റീജിയൻ ജനറൽ സെക്രട്ടറി അബ്ദുല്ല സകാക്കിർ ഉത്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി ഹുസ്സൈൻ താനാളൂർ സ്വാഗതവും ഫിനാൻസ് സെക്രട്ടറി മുനീർ ബാലുശ്ശേരി നന്ദിയും പറഞ്ഞു

 

 

Related Articles

- Advertisement -spot_img

Latest Articles