28.5 C
Saudi Arabia
Friday, August 22, 2025
spot_img

സൗദിയിൽ ജീവനുള്ള അവയവ ദാനങ്ങളുടെ എണ്ണം 4.9% ആയി ഉയർന്നു

റിയാദ്: സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ പ്രകാരം സൗദി അറേബ്യയിൽ ജീവനുള്ള അവയവ ദാന നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇത് 4.9% ആയി.

അവയവ മാറ്റിവയ്ക്കൽ പരിപാടികളുടെ ശേഷി വർദ്ധിപ്പിച്ചതാണ് പ്രധാന കാരണം. കുടുംബങ്ങൾ തമ്മിലുള്ള വൃക്ക കൈമാറ്റ പരിപാടിയുടെ വിജയവും വൃക്ക തകരാറിലായ രോഗികൾക്ക് ദാന അവസരങ്ങൾ വർദ്ധിപ്പിച്ചതുൾപ്പടെ നിരവധി ഘടകങ്ങളാണ് ഈ വർദ്ധനവിന് കാരണം. ശസ്ത്രക്രിയക്ക് ശേഷം ദാതാക്കൾക്കും രോഗികൾക്കും ആശുപത്രിയിൽ താമസിക്കുന്നതിന്റെ ദൈർഘ്യം കുറക്കുന്നതിന് സാങ്കേതിക വികസനങ്ങൾ കാരണമായിട്ടുണ്ട്.

അതേസമയം, ജീവിച്ചിരിക്കുന്ന അവയവ ദാനങ്ങളിൽ വൃക്ക മാറ്റിവക്കൽ ഉയർന്ന തോതിലുള്ള ആവശ്യകത രേഖപ്പെടുത്തുന്നുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ജീവനുള്ള വൃക്ക ദാനങ്ങളുടെ ആകെ എണ്ണം ഏകദേശം 1,284 ആയി. അതേസമയം ഇതേ കാലയളവിൽ ജീവനുള്ള കരൾ ദാനങ്ങൾ ഏകദേശം 422 ആയി. ഡിജിറ്റൽ ആപ്ലിക്കേഷനുകൾ മരണമടഞ്ഞ അവയവ ദാതാക്കളുടെ എണ്ണത്തിലും, കരൾ, വൃക്കകൾ പോലുള്ള അവയവങ്ങളുടെ ഭാഗങ്ങൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന ജീവനുള്ള ദാതാക്കളുടെ എണ്ണത്തിലും ഇരട്ടി വളർച്ച വരുത്തിയതായി കേന്ദ്രം അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമും തവക്കൽന ആപ്പും അവയവദാന സംസ്കാരം മെച്ചപ്പെടുത്തുകയും ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ സുഗമമാക്കുകയും ചെയ്‌തിരുന്നു. മൊത്തം ദാതാക്കളുടെ എണ്ണം ഏകദേശം 540,000 ആയി.

സൗദി അറേബ്യയിൽ 31 അംഗീകൃത അവയവം മാറ്റിവയ്ക്കൽ കേന്ദ്രങ്ങളുണ്ടെന്ന് കേന്ദ്രം അറിയിച്ചു. വൃക്ക മാറ്റിവക്കൽ കേന്ദ്രങ്ങളുടെ 55 ശതമാനവും കരൾ, ഹൃദയം, പാൻക്രിയാസ്, ശ്വാസകോശം, കുടൽ എന്നിവ മാറ്റിവെക്കൽ സൗകര്യങ്ങൾ നൽകുന്നതാണ്. പ്രത്യേക ഉപദേശക സമിതികൾ നിശ്ചയിച്ച കൃത്യമായ മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി, രോഗിയുടെ ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കി അവയവങ്ങൾ തകരാറിലായ രോഗികൾക്ക് അവയവങ്ങൾ കേന്ദ്രങ്ങൾ വിതരണം ചെയ്യുന്നു.

Related Articles

- Advertisement -spot_img

Latest Articles