റിയാദ്: സമാധാനകളില്ലാത്ത ക്രൂരത അനുഭവിക്കുന്ന ഫലസ്തീൻ ജനതയുടെ സമാധാനത്തിനു വേണ്ടി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസി എഫ് ) പ്രാർഥനാ സംഗമം നടത്തി. മാസങ്ങളായി പിഞ്ചു കുഞ്ഞുങ്ങളേയും സ്ത്രീകളെയുമടക്കം പട്ടിണിക്കിടുകയും ചികിത്സ നിഷേധിക്കുകയും ചെയ്യുകയും അങ്ങേയറ്റം നരകയാതന അനുഭവിക്കുന്ന നിരാലംബരുടെ നേരെ നിർദാക്ഷിണ്യം വെടിയുതിർക്കുന്ന ക്രൂരതകളാണ് ഗാസയിൽ ഇസ്രായേൽ നടത്തി കൊണ്ടിരിക്കുന്നത്.
എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാനവിക മൂല്യങ്ങളും കാറ്റിൽ പറത്തി കഴിഞ്ഞ 22 മാസമായി ഇസ്രായേൽ ഗാസയിൽ കിരാതമായ ആക്രമണം തുടരുകയാണ്. ലോകത്തുള്ള എല്ലാ മനുഷ്യ സ്നേഹികളെയും വെല്ലുവിളിച്ചു കൊണ്ട് ഗാസയെ വംശഹത്യയുടെ പരീക്ഷണശാലയാക്കിരിക്കുകയാണ് .
പിറന്ന മണ്ണിൽ അഭയാർഥികളായി കഴിയുന്ന ഗാസ നിവാസികളുടെ ക്ഷേമത്തിനും ഗാസയിൽ സമാധാനം പുലരുന്നതിന് വേണ്ടി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ അഹ്വാനപ്രകാരമാണ് ഐസിഎഫ് പ്രാർഥനാ സംഗമം നടത്തിയത്. ബത്ത അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രാർഥനാ സംഗമത്തിന് ഐ സി എഫ് റീജിയൻ പ്രസിഡൻറ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി നേതൃത്വം നൽകി