റിയാദ്: കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബദിയ ഏരിയയുടെ ഏഴാമത് സമ്മേളനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. ‘നവകേരളം വികസന വഴികളിലൂടെ’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഏരിയ രക്ഷാധികാരി സമിതി അംഗം ഷാജി പി കെ മോഡറേറ്ററായി. കേളി ട്രഷററും, രക്ഷാധികാരി സമിതി അംഗവുമായ ജോസഫ് ഷാജി സെമിനാർ ഉദ്ഘാടനം ചെയ്തു.
ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ നിസാം പത്തനംതിട്ട വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. ഇടതുപക്ഷം വിഭാവനം ചെയ്യുന്ന നവകേരളം എന്ന വികസന മാതൃക, വിവിധ പദ്ധതികളിലൂടെ ലക്ഷ്യപ്രാപ്തിയിലേക്ക് കുതിക്കുകയാണെന്ന് സെമിനാർ വിലയിരുത്തി.
അതിദാരിദ്ര്യം നിർമാർജ്ജനം ചെയ്ത ആദ്യ സംസ്ഥാനമായി കേരളത്തെ ഈ വരുന്ന നവംബർ 1-ന് പ്രഖ്യാപിക്കുന്നതോടെ, കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാത്രമല്ല നവ ഉദാരവൽക്കരണത്തിന് ഒരു ഇടതുപക്ഷബദൽ എന്ന് ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന നേട്ടം കൈവരിക്കാൻ പോകുകയാണെന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ജാർനെറ്റ് നെൽസൺ, പ്രസാദ് വഞ്ചിപ്പുര, സരസൻ, ജയൻ ആർ, ജയൻ ഹിലാൽ, ധർമ്മരാജ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, ഏരിയ രക്ഷാധികാരി സെക്രട്ടറി റഫീഖ് പാലത്ത്, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, കുടുംബ വേദി അംഗം രജിഷ നിസാം, ഏരിയ പ്രസിഡന്റ് അലി കെ വി, ഏരിയ ട്രഷറർ മുസ്തഫ വളാഞ്ചേരി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ഏരിയാ സെക്രട്ടറി കിഷോർ ഇ നിസാം സ്വാഗതവും മോഡറേറ്റർ നന്ദിയും പറഞ്ഞു.