ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ വിശദീകരണവുമായി തെരെഞ്ഞെടുപ്പ് കമ്മീഷൻ നാളെ മാധ്യമങ്ങളെ കാണുന്നു.
തെരെഞ്ഞെടുപ്പ് പ്രക്രിയകളിലെ ക്രമക്കേടുകളെ കുറിച്ച് ഈ മാസം ഏഴിനാണ് രാഹുൽ ഗാന്ധി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. തൻറെ അന്വേഷണത്തിൽ നിരവധി വിഷയങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനോട് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രതികരിച്ചില്ലായിരുന്നു. ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ എന്തുകൊണ്ടാണ് പ്രതിജ്ഞാപത്രത്തിൽ രാഹുൽ ഗാന്ധി ഒപ്പിട്ട് തരാത്തത് എന്നാണ് തെഞ്ഞെടുപ്പ് കംമീഷൻ ചോതിച്ചിരുന്നത്.
താൻ പൊതുപ്രവർത്തകനാന്നെനും തന്റെ വാക്കുകൾ ഔദ്യോഗിക പ്രഖ്യാപനമായി കണക്കാക്കി അന്വേഷണം നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എന്നാൽ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന നിലപാടായിരുന്നു കമ്മീഷൻ കൈകൊണ്ടത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നാളെ ബീഹാറിൽ വോട്ട് അധികാര യാത്ര ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ നാളെ വാർത്താ സമ്മേളനം വിളിച്ചത്.