27.5 C
Saudi Arabia
Thursday, October 9, 2025
spot_img

ഐസിഎഫ് മിനി സമ്മിറ്റുകൾക്ക് പ്രൗഢ സമാപനം

റിയാദ്: ഐസിഎഫ് ഇന്റർനാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചാപ്റ്റർ മിനി സമ്മിറ്റുകൾക്ക് സമാപനം. പ്രാസ്ഥാനിക മുന്നേറ്റത്തിൽ വിപ്ലകരമായ ചുവട് വെപ്പുകൾക്ക് തുടക്കം കുറിച്ചാണ് സമ്മിറ്റുകൾ സമാപിച്ചത്. പ്രവാസത്തിൻറെ അഭയമായി ഐസിഎഫിനെ സമൂഹത്തിൻറെ മുന്നിൽ നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മിനി സമ്മിറ്റുകൾക്ക് തുടക്കമായത്.

പുതിയ കാലത്തോട് സംവദിക്കാൻ കഴിയുന്ന കരുത്തുറ്റ നേതാക്കളെ വളർത്തി യെടുക്കുന്നതിന് ചാപ്റ്റർ റീജിയൺ സെനറ്റ് അംഗങ്ങൾക്ക് വേണ്ടി മാത്രം പരിമിതപ്പെടുത്തിയായിരുന്നു സമ്മിറ്റ്. വരും വർഷങ്ങളിൽ പ്രസ്ഥാനം മുന്നോട്ട് വെക്കുന്ന പദ്ധതികളും പ്രവർത്തങ്ങളും പ്രവർത്തകരെ പരിചയപ്പെടുത്തിയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും ചർച്ച ചെയ്യുകയും ചെയ്‌തുകൊണ്ടാണ് സമ്മിറ്റ് മുന്നോട്ട് പോയത്.

ചാപ്റ്റർ മിനി സമ്മിറ്റുകൾക്ക് സൗദിയിൽ ഖമീസ് മുഷൈത്തിലാണ് തുടക്കമായത്. ഖമീസ് മുശൈത് ഖാദിസിയ്യയിൽ വ്യാഴാഴ്‌ച രാത്രി 12 മണിക്ക് നടന്ന വെസ്ററ് ചാപ്റ്റർ സമ്മിറ്റ് ഐസിഎഫ് ഇന്റർനാഷണൽ സംഘടന സെക്രട്ടറി ശരീഫ് കാരശ്ശേരി ഉത്ഘാടനം ചെയ്‌തു. വെള്ളിയാഴ്‌ച രാവിലെ ഏഴ് മണിക്ക് ജിദ്ദഷറഫിയ ഹോട്ടലിൽ നടന്ന സമ്മിറ്റ് ഇന്റർനാഷണൽ ഡെപ്യുട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്‌ലിയാർ ഉത്ഘാടനം ചെയ്‌തു.

നോർത്ത് ചാപ്റ്റർ മിനി സമ്മിറ്റ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ഹായിലിൽ ഐസിഎഫ് നാഷണൽ സെക്രട്ടറി അബൂസാലിഹ് മുസ്‌ലിയാർ ഉൽഘാടനം ചെയ്‌തു. ഹമീദ് സഅദി അധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ നേതാക്കളായ ഉസ്മാൻ സഖാഫി തിരുവത്ര, ഷരീഫ് കാരശ്ശേരി, അബ്ദുൽ റഷീദ് സഖാഫി മുക്കം, ബഷീർ ഹുസൈൻ എറണാകുളം വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഹക്കീം പൊൻമള സ്വാഗതവും ശറഫുദ്ധീൻ വാണിയമ്പലം നന്ദിയും പറഞ്ഞു.

നോർത്ത് ചാപ്റ്റർ മിനി സമ്മിറ്റ് അൽ ഖോബാർ അസീസിയയിൽ ഇന്റർനാഷണൽ സെക്രട്ടറി സലിം പാലച്ചിറ ഉത്ഘാടനം ചെയ്‌തു. ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ, ഫാറൂഖ് ഖവ്വായി, എംസി കരീംഹാജി വിവിധ സെഷനുകൾക്ക് .നേതൃത്വം നൽകി. ശരീഫ് മണ്ണൂർ സ്വാഗതവും അഷ്‌റഫ് ഓച്ചിറ നന്ദിയും പറഞ്ഞു.

ഇന്റർനാഷണൽ ഫിനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് അൽ ബുഖാരി, നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, അബ്‌ദുറഹീം വണ്ടൂർ, ബഷീർ പറവൂർ, ഒമർ പന്നിയൂർ, സലാം കുറ്റിയാടി, അഷ്‌റഫ് കരുവമ്പൊയിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ മിനി സമ്മിറ്റുകളിൽ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles