ജിദ്ദ: ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ ദേശീയ പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടികളിൽ ദേശഭക്തി ഗാനാലാപനം, ചരിത്ര പഠന ക്ലാസ്, സ്ട്രെസ്സ് മാനേജ്മെന്റ് ക്ലാസ്സ്, ക്വിസ് മത്സരങ്ങൾ, സംഗീത വിരുന്ന്, നൃത്തനൃത്യങ്ങൾ, കവിതാ പാരായണം, ജനാധിപത്യ സംരക്ഷണത്തിനുള്ള രാഹുൽഗാന്ധിയുടെ പോരാട്ടങ്ങൾക്ക് പിന്തുണയുമായി ഐക്യദാർഢ്യം സംഗമം ഉൾപ്പെടെ വിവിധങ്ങളായ പരിപാടികൾ ശ്രദ്ധേയമായി.
ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അദ്ധ്യക്ഷത വഹിച്ച സ്വാതന്ത്ര്യ ദിനാഘോഷം കെപിസിസി മെമ്പറും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജന: സെക്രട്ടറിയുമായ ആദം മുൽസി ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ദേശീയ പ്രസ്ഥാനമായ കോൺഗ്രസിനോളം പങ്ക് വഹിച്ച ഒരു പ്രസ്ഥാനവുമില്ലെന്നും സംഘ്പരിവാര ശക്തികളും കമ്മ്യൂണിസ്റ്റ് പാർട്ടികളും സ്വതന്ത്ര്യ സമര പോരാട്ടത്തെ പിന്നിൽ നിന്ന് കുത്തിയവരും പൊരുതി നേടിയ സ്വാതന്ത്ര്യത്തെ ഏറെ വൈകി അംഗീകരിച്ചവരുമാണ്. ചരിത്ര യാഥാർത്ഥ്യങ്ങളെ ബിജെപി എങ്ങിനെ വളച്ചൊടിച്ചാലും രാജ്യത്തെ ജനങ്ങൾ അത് തിരിച്ചറിയുമെന്ന് ആദം മുൽസി പറഞ്ഞു. റീജ്യണൽ കമ്മിറ്റി ഭാരവാഹികളായ സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുംബായ്, ആസാദ് പോരൂർ, മുജീബ് തൃത്താല, ഗ്ലോബൽ കമ്മിറ്റി അംഗം അലി തെക്ക്തോട്, നാഷനൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. ഔദ്യോഗിക ചടങ്ങിന് ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ട്രഷറർ ശരീഫ് അറക്കൽ നന്ദിയും പറഞ്ഞു.
ട്രെയിനറും സൈക്കോളിജിസ്റ്റുമായ ഫസീഹ എരഞ്ഞിക്കൽ “സ്ട്രെസ്സ് മാനേജ്മെന്റ്” ക്ലാസ്സെടുത്തു. “ഇന്ത്യാ ചരിത്രം കാലരേഖ” എന്ന നാമകരണത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെയും രാഷ്ട്ര നിർമ്മാണപ്രക്രിയയുടെയും വിവിധങ്ങളായ ഘട്ടങ്ങളും സംഭവങ്ങളും ദൃശ്യാവിഷ്ക്കാരത്തോടെ കെപിസിസി മുൻ ഡിജിറ്റൽ മീഡിയ കൺവീനർ ഇഖ്ബാൽ പോകുന്ന് അവതരിപ്പിച്ചു.
പ്രിയദർശിനി കലാകായിക വേദി ജന: കൺവീനർ മിർസ ഷരീഫിന്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക്കൽ ഫെസ്റ്റിൽ സോഫിയ സുനിൽ, സിമി അബ്ദുൾ ഖാദർ, ഹാരിസ് കണ്ണൂർ, റാഫി ആലുവ, മൗഷ്മി ഷരീഫ്, സമീർ കാളികാവ്, വിവേക് പിള്ള , രാധാകൃഷ്ണൻ കാവുംബായ്, ഷിബു കാളികാവ്, മൻസൂർ വയനാട് എന്നിവർ ഗാനങ്ങളാലപിച്ചു. നേഹ കൃഷ്ണ നൃത്തവും ഷാജി ചെമ്മല കവിത എഴുതി അവതരിപ്പിച്ചു.
സിമി അബ്ദുൾ ഖാദർ, ഹാരിസ് എന്നിവർ ക്വിസ് മത്സരങ്ങൾക്കും, കുഞ്ഞാൻ പൂക്കാട്ടിൽ സമ്മാന കൂപ്പണിലും നേതൃത്വം നൽകി. , അബ്ദുൽ ഖാദർ ആലുവ, റാഷിദ് വർക്കല, നാസർ വയനാട്, അഹമ്മത് ഷാനി, ബഷീർ പരുത്തിക്കുന്നൻ,ഷാനു കരമന. സമീർ കാളികാവ്, ഷിബു കാളികാവ്, ജലീൽ പോരൂർ, എംടി ഗഫൂർ ബൈജു ഇടവ റിയാസ് കോഴിക്കോട് (ട്രാൻസ്പോർട്ടേഷൻ സഹായിച്ച അദ്ദേഹം) എന്നിവരും, റീജ്യണൽ കമ്മറ്റി ഭാരവാഹികൾ, ജില്ല/ഏരിയ കമ്മറ്റി നേതാക്കൾ എന്നിവരും കൂടി സ്വാതന്ത്ര്യദിനാഘോഷ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.