34.2 C
Saudi Arabia
Thursday, August 21, 2025
spot_img

സ്വാതന്ത്ര്യദിനാഘോഷം; ഹായിലിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

ഹായിൽ: ഇന്ത്യയുടെ 79 മത് സ്വതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി ഹായിലിലെ പ്രമുഖ ക്ലബ്ബുകളിൽ ഒന്നായ സെവൻസ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ട്‌ബോൾ ടൂർണ്ണമെൻന്റും വിവിധ സ്വത്രന്ത്രദിന ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. ഹായിലിലെ ബർസാൻ ഡർബി സ്റ്റേഡിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങുകൾക്ക് സെവൻ സ്റ്റാർ ക്ലബ്ബ് ട്രഷറർ മുഹ്സിൻ കൊടുവള്ളി സ്വാഗതം പറഞ്ഞു. സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണം മാധ്യമപ്രവർത്തകൻ അഫ്സൽ കായംകുളം നിർവഹിച്ചു. ചടങ്ങിൽ KMCC പ്രതിനിധികളായ ബഷീർ മാള, ബാപ്പു എസ്റ്ററ്റുമുക്ക്, നവേദയ പ്രതിനിധികളായ ഹർഷദ്, ജസിൽ കുന്നക്കാവ്, നൗഫൽ പറക്കുന്ന് ,ഡോ അരവിന്ദ് ശിവൻ, നസീർ മുക്കം തുടങ്ങിയ രാഷ്ടിയ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖർ സംബന്ധിച്ചു.

വിന്നേഴ്സിന് അൽ ഹബീബ് സ്പോൺസർ ചെയ്ത ട്രോഫിയും ക്യാഷ് അവാർഡും ഹോസ്പിറ്റൽ എംഡി നിസാം പാറക്കോടും, റണ്ണേഴ്സായ സെവൻസ്റ്റാർ ടീമിന് സാഖ് ബ്രോസ്റ്റ് സ്പോൺസർ ചെയ്ത ട്രോഫിയും ക്യാഷ് അവാർഡും അൽ അസ്റാർ എം ഡി രാഖി മുഹമ്മദും നൽകി . ബെസ്റ്റ് പ്ലയർ അവാർഡിന് മിദ്‌ലാജ് സെവൻസ്റ്റാർ, ബെസ്റ്റ് ഗോൾകീപ്പർ അവാർഡിന് റിഷാദ് തറവാട് ബുറൈദയും ബെസ്റ്റ് ഡിഫൻഡർ സാദു തറവാട് ബുറൈദയും ,ടൂർണ്ണമെന്റിലെ ടോപ് സ്കോറർ ആയി സീദീഖ് തറവാട് ബുറൈദയും അർഹരായി.

താജുദ്ധീൻ ഓമശ്ശേരി,ഫാറൂഖ് കരുവമ്പോയിൽ, ജീറാൻ ഓമശ്ശേരി, മെഹ്‌റൂഫ് കണ്ണൂർ, യാക്കൂബ്, ഷഫീഖ് വാടയിൽ തുടങ്ങിയ ക്ലബ്ബ് അംഗങ്ങൾ മൽസര കാര്യ പരിപാടികൾക്ക് നേത്രത്വം നൽകി. ദേശീയ ഗാനം ആലപിച്ചും കേക്ക് മുറിച്ചും പ്രവാസലോകത്തും ഇന്ത്യൻ സ്വാതന്ത്രദിനം അത്യുൽസാഹപൂർവ്വം ആഘോഷിച്ചു.

റിപ്പോർട്ട് – അഫ്സൽ കായംകുളം

Related Articles

- Advertisement -spot_img

Latest Articles