34.2 C
Saudi Arabia
Thursday, August 21, 2025
spot_img

നീതി സ്വതന്ത്രമാവട്ടെ; റിയാദിൽ ഐ സി എഫ് പ്രവാസി പാർലിമെന്റ്

റിയാദ്: “നീതി സ്വതന്ത്രമാവട്ടെ” എന്ന പ്രമേയത്തിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ‘പ്രവാസി പാർലിമെന്റ്’ സംഘടിപ്പിച്ചു. നേരത്തെ സമർപ്പിക്കട്ടെ എൻട്രികളിൽ നിന്ന് സാധാരണ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുത്ത 22 പ്രതിനിധികൾ ആയിരുന്നു പ്രവാസി പാർലിമെന്റിൽ പങ്കെടുത്തത്. അംഗങ്ങൾക്ക് പുറമെ സഭ വീക്ഷിക്കാനെ ത്തിയവർക്ക് സന്ദർശകഗാലറിയും ഒരുക്കിയിരുന്നു. ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും വിഷയമായ പതിനൊന്ന് മോഷൻ അവതരണങ്ങളും തുടർന്ന് ഗഹനമായ ചർച്ചകളും ആണ് പ്രവാസി പാർലിമെന്റിൽ നടന്നത്.

ഇലക്ഷൻ കമ്മീഷൻ പോലും കക്ഷിരാഷ്ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നുവെന്ന് തെളിവുകൾ സംസാരിക്കുന്ന കാലത്ത്, നിരാശ കൈവെടിയാതെ ഇന്ത്യയുടെ ശക്തമായ ഭരണഘടന ആഴത്തിൽ പഠിക്കാനും അത് മുന്നിൽ നിർത്തി ഇന്ത്യ എന്ന ആശയത്തെയും രാജ്യത്തെയും നിലനിർത്താനുള്ള പോരാട്ടത്തിൽ ഓരോ പൗരന്മാരും ഇടപെടേണ്ടതുണ്ടെന്നും , അതിനാവശ്യമായ വിദ്യഭ്യാസവും പരിശീലനവും സംഭവിക്കേണ്ടതുണ്ടെന്നും പാർലിമെന്റ് ചർച്ചകളിൽ ഉയർന്നു വന്നു.

അവതരിപ്പിക്കപ്പെട്ട മോഷനുകളും അവതാരകരും, ശിഹാബ് കൊടുവള്ളി – ജുഡീഷ്യറിയിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല!, അബ്ദുൽറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി – അധികാരത്തിനായി മതത്തെ ചൂഷണം ചെയ്യുന്നു, ഫൈസൽ മമ്പാട് – ഇലക്ഷൻ കമ്മീഷനും ചോരിയും!, മുജീബ് അണ്ടോണ – വായ മൂടിക്കെട്ടാനാകുമോ?, മുനീർ കൊടുങ്ങല്ലൂർ – ഭരണകക്ഷിയിൽ ചേർന്ന മാധ്യമങ്ങൾ?, അലി ബുഖാരി – മതധ്രുവീകരണം കുറയ്ക്കാനുള്ള വിദ്യാഭ്യാസവും സംസ്കാരവും, ഷുക്കൂർ അലി ചെട്ടിപ്പടി – സോഷ്യൽ മീഡിയയിലെ വിദ്വേഷവും തെറ്റായ വിവരങ്ങളും; നിയമവും സമൂഹവും ചേർന്ന് നിയന്ത്രിക്കൽ, നിഹാൽ അഹ്‌മദ് – മതേതരത്വം നീക്കം ചെയ്താൽ ഇന്ത്യ എന്താകും?, അബ്ദുൾറസാഖ് മർഖബ് – ഭിന്നാഭിപ്രായങ്ങളെ അംഗീകരിക്കുന്ന രാഷ്ട്രീയ സംസ്കാരം, എല്ലാവരുടെയും ശബ്ദം കേൾക്കുന്ന ഭരണകൂടം, അബൂഹനീഫ മാസ്റ്റർ – ഐക്യം പുനഃസ്ഥാപിക്കുന്നതിനുള്ള പൗരന്റെ പങ്ക്, അഷ്‌കർ മഴൂർ -മതം, ഭാഷ, പ്രദേശം മാറിയാലും ‘ഇന്ത്യൻ’ എന്ന് ഒന്നാകുക.

ഓരോ മോഷനുകൾക്ക് ശേഷവും ചർച്ചകൾ നടന്നു. ചർച്ചകളിൽ, ജാബിർ വെന്നിയൂർ, ഹാരിസ് മഖ്‌ദൂമി, ഇബ്രാഹിം കരീം, റസാഖ് വയൽക്കര, ഷമീർ രണ്ടത്താണി, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ലത്തീഫ് മാനിപുരം, ഉമർ മുസ്‌ലിയാർ പന്നിയൂർ, അബ്ദുൽ ഖാദർ പള്ളിപ്പറമ്പ്, ഇസ്മാഈൽ സഅദി, മുഹമ്മദ്, സിദ്ധീഖ്, സുനൈസ്‌ സംബന്ധിച്ചു. ജാബിറലി പത്തനാപുരം മോഡറേറ്ററായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles