34.2 C
Saudi Arabia
Thursday, August 21, 2025
spot_img

റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി സ്നേഹ സംഗമം സംഘടിപ്പിച്ചു

റിയാദ്: കോട്ടക്കല്‍ മണ്ഡലം കെ എം സി സി   സ്നേഹ സംഗമം, ഇശല്‍ നൈറ്റ്‌ പരിപാടി  സംഘടിപ്പിച്ചു. പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായ പരിപാടി  പുലര്‍ച്ചെ വരെ നീണ്ടു നിന്നു.  വിവിധ കായിക മത്സരങ്ങള്‍,  കലാ പരിപാടികള്‍ എന്നിവ പ്രവാസത്തിന്റെ മാനസിക സംഘർഷം കുറക്കാനും ഒപ്പം പരസ്പര സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കാനും ഏറെ സഹായകമായി.
എക്സിറ്റ് 18 സുലൈയില്‍ വെച്ച് നടന്ന പരിപാടി റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് ഉപകരിക്കുന്ന  കലാ – കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച കോട്ടയ്ക്കല്‍ മണ്ഡലം കെ എം സി സി യുടെ പ്രവര്‍ത്തനം മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു.  സെന്‍ട്രല്‍ കമ്മിറ്റി പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 പരിപാടിയില്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു.  കെഎംസിസി  നാഷണൽ – സെന്‍ട്രല്‍ – ജില്ല കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ്‌ വേങ്ങര, അഷറഫ് കൽപകഞ്ചേരി, റഫീഖ് മഞ്ചേരി, ഷരീഫ് അരീക്കോട്, മുനീർ വാഴക്കാട്, മുനീർ മക്കാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് മുനിസിപ്പല്‍ ടീമുകള്‍ തമ്മില്‍ നടന്ന ഫുട്ബാള്‍ മത്സരത്തില്‍ മാറാക്കര & വളാഞ്ചേരി – പൊന്മള ടീമുകള്‍ വിജയികളായി.  വാശിയേറിയ വടംവലി മത്സരത്തില്‍ പൊന്മള – ഇരിമ്പിളിയം & കുറ്റിപ്പുറം ടീമുകള്‍ വിജയിച്ചു.  ബലൂൺ പൊട്ടിക്കൽ മത്സരത്തില്‍ അഷ്റഫ്,  ഷൂട്ട്‌ ഔട്ട്‌ മത്സരത്തിൽ ഷഹദ്  ഇരിമ്പിളിയം എന്നിവര്‍ വിജയികളായി.  സൗണ്ട്സ് ലൈൻ കാലിക്കറ്റിന്റെ നേതൃത്വത്തില്‍ നടന്ന ഇശല്‍ സന്ധ്യ ഹൃദ്യമായി. പരിപാടിയില്‍ നിരവധി കുടുംബിനികളും കുട്ടികളും പങ്കെടുത്തു.
 വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പരിപാടിയില്‍ പങ്കെടുത്തവര്‍ത്തക്ക് കേക്ക്  വിതരണം നടത്തി. മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പൊന്മള നേതൃത്വം നല്‍കി.  റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷ പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം കോട്ടക്കൽ മണ്ഡലം കോര്‍ഡിനേറ്റര്‍ നൗഷാദ്  കണിയേരിക്ക് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര നൽകി  നിര്‍വ്വഹിച്ചു.
റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി ഭാരവാഹികളായ അബൂബക്കര്‍ സി. കെ പാറ, മൊയ്തീന്‍ കുട്ടി പൂവാട്, ഷുഹൈബ്   മന്നാനി, മൊയ്തീന്‍ കോട്ടക്കല്‍,  ഇസ്മായില്‍ പൊന്മള,  മജീദ് ബാവ തല കാപ്പ്,  ഹാഷിം കുറ്റിപ്പുറം, ജംഷീദ് കൊടുമുടി,  ഫര്‍ഹാന്‍ കാടാമ്പുഴ,  നിസാര്‍ പാറശ്ശേരി, സിറാജ് അടാട്ടിൽ, ദിലൈബ് ചാപ്പനങ്ങാടി, മുഹമ്മദ്‌ കല്ലിങ്ങൽ, മുനീർ പുളിക്കൽ, യൂനുസ് പൊന്മള,  മുസ്തഫ കുറ്റിപ്പുറം, ഹമീദ് ഇന്ത്യനൂർ, മസ്ഹർ,  ഷബീബ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  മണ്ഡലം കെ എം സി സി  ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ ഗഫൂര്‍ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles