ന്യൂഡൽഹി: സുപ്രീം കോടതി മുൻ ജസ്റ്റിസ് ബി സുദർശൻ റെഡ്ഢിയെ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കോൺഗ്രസാണ് ഹൈദരാബാദ് സ്വദേശിയായ ജസ്റ്റിസ് സുദർശനൻ റെഡ്ഢിയുടെ പേര് മുന്നോട്ടുവെച്ചത്. തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള സഖ്യ കക്ഷികൾ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ത്യ സഖ്യം ഇത് സംബന്ധിച്ച പ്രാധ്യാപനം നടത്തിയത്.
സെപ്‌തംബർ ഒൻപതിനാണ് ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട് സ്വദേശി സിപി രാധാകൃഷ്‌ണനാണ് എൻഡിഎ സ്ഥാനാർഥി