22.6 C
Saudi Arabia
Thursday, October 9, 2025
spot_img

പത്താം ക്ലാസുകാരനെ ക്ലാസ് മുറിയിൽ കുത്തി വീഴ്ത്തി ഒമ്പതാം ക്ലാസുകാരൻ

ഗാസിപൂർ: പത്താം ക്ലാസുകാരൻ വിദ്യാർഥിയെ ക്ലാസ് മുറിയിൽ കുത്തി വീഴ്ത്തി ഒമ്പതാം ക്ലാസുകാരൻ. ഉത്തർ പ്രദേശിലെ ഗാസിപൂർ ജില്ലയിലെ സ്വാകാര്യ സ്‌കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെയായിരുന്നു ആക്രണമണം. സംഭവത്തിൽ പത്താം ക്ലാസുകാരൻ ആദിത്യ വർമ്മ(15) കൊല്ലപെട്ടു.

കൈവശം കരുതിയ കത്തി ഉപയോഗിച്ചായിരുന്നു കൊല നടത്തിയത്. അക്രമം തടയാൻ ശ്രമിച്ച രണ്ട് വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൻറെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് വിദ്യാർഥിക്ക് നേരെ ആക്രമണം ഉണ്ടാവുന്നത്. ഈ സമയം ചില വിദ്യാർഥികൾ ശുചിമുറിയിൽ പോയതായിരുന്നു. കൊല്ലപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പ്രതിക്കെതിരെ ഉചിതമായ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles