ദുബൈ: യുഎഇലെ സ്‌കൂളുകളിൽ തൊഴിൽ അന്വേഷിക്കുന്നവർക്കായി നാഷണൽ കെഎംസിസിയുടെ നേതൃത്വത്തിൽ കരിയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. യുഎഇയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥോനങ്ങളുമായി സഹകരിച്ച് സെപ്റ്റംബർ 13 ന് ദുബൈയിലാണ് ഫെസ്റ്റ് സംഘടിക്കുന്നത്. അധ്യാപകർക്ക് പുറമെ ഡ്രൈവർ, മോണിറ്റർ, സ്റ്റോർ ഇൻ ചാർജ്, മെയിന്റനൻസ്, റിസപ്‌ഷനിസ്റ്റ്, കാഷ്യർ തുടങ്ങിയയാ മേഖലയിൽ തൊഴിൽ തേടുന്നവർക്കും ഫെസ്റ്റിൽ പങ്കെടുക്കാം. കരിയർ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് നാഷണൽ കമ്മിറ്റി നൽകുന്ന ഗൂഗിൾ ഫോം വഴി ആഗസ്‌ത് 31 വരെ അപേക്ഷിക്കാം.
അർഹതയുള്ള അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി സെപ്റ്റംബർ 13 ന് നടക്കുന്ന കരിയർ ഫെസ്റ്റിൽ പങ്കെടുപ്പിക്കും. പ്രമുഖ സ്‌കൂൾ അധികാരികളുമായി ഫെസ്റ്റിൽ കൂടികാഴ്ച്ചക്ക് അവസരമൊരുക്കും. യോഗ്യതയുള്ള ഉദ്യോഗസ്ഥരെ വ്യത്യസ്‌ത തസ്തികകളിലേക്കും ഇവിടെ നിന്നും തെരഞ്ഞെടുക്കും. ആദ്യ ഘട്ടത്തിൽ 750 ഓളം ഒഴിവുകളിലേക്ക് ഇവിടെ നിന്നും ഉദ്യോഗാർഥികളെ കണ്ടെത്തും.
ഇതൊരു തുടർ പ്രക്രിയയാണെന്നും യുഎഇയിലെ തൊഴിൽ അന്വേഷിക്കുന്നവർക്ക് വേദിയൊരുക്കുകയാണ് ലക്ഷ്യം. ഇതിലേക്ക് യാതൊരു ഫീ സും ഈടാക്കുന്നില്ലെന്നും യോഗ്യരായവർക്ക് കരിയർ ഫെസ്റ്റിൽ പങ്കെടുക്കാമെന്നും നേതാക്കൾ അറിയിച്ചു.
യുഎഇയിലെ അഞ്ചിലധികം സ്‌കൂൾ ഗ്രൂപ്പുകൾ കരിയർ ഫെസ്റ്റുമായി സഹകരിക്കുമെന്ന് നാഷണൽ കെഎംസിസി പ്രസിഡൻറ് ഡോ. പുത്തൂർ റഹ്‌മാൻ, ജനറൽ സെക്രട്ടറി പികെ നഹ, കരിയർ ഫെസ്റ്റ് ഡയറക്ടർ സിയാദ് സമ്മേളനത്തിൽ പറഞ്ഞു.
അപേക്ഷിക്കാവുന്ന ഗൂഗിൾ ഫോം ലിങ്ക് https://forms.gle/cmzRgCRnh6y5 കരിയർ ഫെസ്റ്റിലേക്കുള്ള ലൊകേഷനും അപേക്ഷകരെ അറിയിക്കും.