ജിദ്ദ: നവഭാരത ശില്പിയും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഘലകളിലുള്ള പുരോഗതിയിൽ അതുല്യമായ സംഭാവനകൾ നൽകിയ രാജീവ് ഗാന്ധി ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതിലും വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കി.
18 വയസ്സ് തികഞ്ഞവർക്ക് വോട്ടവകാശം നൽകിയതും കൂറുമാറ്റ നിരോധന നിയമവും അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള പഞ്ചായത്ത് നഗരപാലിക ബില്ലും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ വിപ്ലവകരമായ ഭരണ പരിഷ്കാരങ്ങളാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി മനോജ് മാത്യു രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ. അസ്ഹബ് വർക്കല. ഷെരീഫ് അറക്കൽ. രാധാകൃഷ്ണൻ കാവ്ബായ്. അലി തെക്ക്തോട്. ജില്ലാ പ്രസിഡന്റ്മാർ റീജ്യണൽ ഭാരവാഹികൾ ജില്ലാ ഭാരവാഹികൾ സംസാരിച്ചു. ജന: സെക്രട്ടറി ആസാദ് പോരൂര് സ്വാഗതവും.നോർക്ക കൺവീനർ അബ്ദുൽ ഖാദർ ആലുവ നന്ദിയും പറഞ്ഞു.