അൽ ഖസീം: ധാർമികതയിലൂന്നിയ വിദ്യാഭ്യാസമാണ് സമൂഹത്തെ ക്രിയാത്മകമായ ചലിപ്പിക്കുന്നതെന്നും അത്തരം സംരംഭങ്ങളോട് മനുഷ്യർ ചേർന്നു നിൽക്കണമെന്നും മർകസ് ഗ്ലോബൽ കമ്മറ്റി അംഗം മർസൂക് സഅദി കാമിൽസഖാഫി അഭിപ്രായപ്പെട്ടു .ബുറൈദ അൽ നഖീൽ ഹാളിൽ ഐ.സി.എഫ്, ആർ.എസ്.സി, മർകസ് കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച മർകസ് ഫാമിലി മീറ്റിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
മീറ്റ് മഹ്മൂദ് കോപ്പയുടെ അധ്യക്ഷതയിൽ ഐ സി എഫ് സൗദി നാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി അബു സാലിഹ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ജാഫർ സഖാഫി കോട്ടക്കൽ ആമുഖഭാഷണം നടത്തി. ഗവൺമെൻറ് സംവിധാനങ്ങളോട് കിടപിടിക്കുന്ന സേവനങ്ങളാണ് വിദ്യാഭ്യാസ ജീവകാരുണ്യ തൊഴിൽ മേഖലകളിൽ മർക്കസ് നടത്തി ക്കൊണ്ടിരിക്കുന്നതെന്നും മർക്കസിനും സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കും ആവശ്യമായ പിന്തുണ നൽകാൻ സമൂഹം കൂടുതൽ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ സ്ഥലംമാറ്റം ലഭിച്ചു പോകുന്ന ഖസീം സെൻട്രൽ കമ്മിറ്റി പബ്ലിക്കേഷൻ സെക്രട്ടറി അക്ബർ ഷാ കൊല്ലത്തിന് യാത്രയയപ്പ് നൽകി. അബ്ദുല്ല സകാക്കിർ സ്വാഗതവും ശിഹാബ് സവാമ നന്ദിയും പറഞ്ഞു