റിയാദ് : പ്രവാസികളായ ഇന്ത്യൻ സമൂഹത്തിന് കോടതി വ്യവഹാരങ്ങൾക്ക് ഓൺ ലൈൻ സംവിധാനം ഒരുക്കണമെന്ന് കേളി ഉമ്മുൽ ഹമാം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഹ്രസ്വമായ ഇടവേളകളിൽ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾ യാദൃശ്ചികമായി അകപ്പെടുന്ന കേസുകളിലും തുടർന്നുന്നുണ്ടാകുന്ന കോടതി വ്യവഹാരങ്ങളിലും ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു. കേസുകളിൽ ലഭിക്കുന്ന തിയ്യതികളിൽ എതിർ ഭാഗം ഹാജരാകാതിരിക്കുന്ന പക്ഷം സമയ നഷ്ടവും സാമ്പത്തീക നഷ്ടവും നേരിടേണ്ടി വരുന്നു. ഇത്തരം സാഹചര്യത്തിൽ അവധിയെടുത്തൊക്കെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് തൊഴിൽ നഷ്ടം വരെ സംഭവിക്കാനിടയാകുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിൽ ലോകത്തെ പല രാജ്യങ്ങളിലും നിലവിൽ പ്രാബല്യത്തിൽ വന്നിട്ടുള്ള ഓൺലൈൻ സംവിധാനം, ഇന്ത്യയിലും നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ബിജു ഗോപി താൽക്കാലിക അധ്യക്ഷനായി ആരംഭിച്ച സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി നൗഫൽ സിദ്ദീഖ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സുരേഷ് പി വരവ് ചിലവ് കണക്കും, കേളി സെക്രട്ടറിയേറ്റ് അംഗം സുനിൽ സുകുമാരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഞ്ച് യൂണിറ്റുകളെ പ്രതിനിധീകരിച്ച് പന്ത്രണ്ട് പേർ ചർച്ചയിൽ പങ്കെടുത്തു. നൗഫൽ സിദ്ദീഖ്, സുരേഷ് പി, സെബിൻ ഇക്ബാൽ,പ്രഭാകരൻ കണ്ടോന്താർ എന്നിവർ മറുപടി പറഞ്ഞു. മൻസൂർ, അബ്ദുൽ സലാം, അൻസാർ, സന്തോഷ് കുമാർ, മോഹനൻ മാധവൻ, കമ്മൂ സലിം, മുഹമ്മദ് റാഫി എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
സെക്രട്ടറി നൗഫൽ സിദ്ദിഖ്, പ്രസിഡൻ്റ് ബിജു ഗോപി, ട്രഷറർ സുരേഷ് പി, ജോയിൻ്റ് സെക്രട്ടറിമാരായി അബ്ദുൽ കലാം, കരീം അമ്പലപ്പാറ, വൈസ് പ്രസിഡൻ്റുമാരായി ജയരാജൻ എം.പി, അബ്ദുസലാം, ജോയിന്റ് ട്രഷറർ വിപീഷ് രാജൻ, കമ്മറ്റി അംഗങ്ങളായി അനിൽ ഒ, അഷ്റഫ് എം പി, സന്തോഷ് കുമാർ, ജാഫർ സാദിഖ്, അക്ബർ അലി, നസീർ എം, ജയൻ എൻ.കെ, ഷാജി തൊടിയൂർ, മനു പത്തനംതിട്ട എന്നീ 17 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.
നൗഫൽ സിദ്ദിഖ്, സുരേഷ് പി, ഷാജു ഭാസ്കർ, സ്റ്റിയറിങ് കമ്മറ്റി, ബിജു ഗോപി, ചന്ദ്ര ചൂഡൻ, അനിൽ കുമാർ എന്നിവർ പ്രസീഡിയം, സുധിൻ കുമാർ, നസീർ, ജയരാജ് രജിസ്ട്രേഷൻ കമ്മറ്റി, അബ്ദുൽ കലാം, ജയരാജ്, പാർത്ഥൻ മിനുട്സ് കമ്മറ്റി, അബ്ദുൽ സലാം, നസീർ, വിപീഷ് പ്രമേയം കമ്മറ്റി, ഷിഹാബുദ്ദീൻ, ബെന്യാമിൻ, മൻസൂർ ക്രഡൻഷ്യൽ കമ്മറ്റി എന്നിങ്ങനെ വിവിധ സബ്കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, ഷാജി റസാഖ്, ബിജി തോമസ്, നസീർ മുള്ളൂർക്കര, പ്രദീപ് ആറ്റിങ്ങൽ, മധു പട്ടാമ്പി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഷിഹാബുദ്ദീൻ കുഞ്ചീസ് ക്രഡൻഷ്യൽ റിപോർട്ട് അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കൺവീനർ വീപീഷ് സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ പുതിയ സെക്രട്ടറി നൗഫൽ സിദ്ദീഖ് നന്ദി പറഞ്ഞു.