മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യകത്മാക്കിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം എടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് പികെ ഫിറോസ് പറഞ്ഞു.
യുഡിഎഫ് എല്ലാം മറികടക്കും. പോരാട്ടത്തിന് തിരിച്ചടിയല്ലെന്നും ഫിറോസ് പറഞ്ഞു. അതേസമയം രാഹുലിനെതിരെ തുടർച്ചയായി വരുന്ന ആരോപണങ്ങൾ കോൺഗ്രസ് പാർട്ടിയെയും യുഡിഎഫിനെയും പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.
രാഹുലിന്റെ രാജി സംബന്ധിച്ച് ഹൈക്കമാൻഡുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ വീണ്ടും ചർച്ച നടത്തി. രാജി വിഷയത്തിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന് ആവശ്യം ശക്തമാകുന്നുണ്ട്. ഗുരുതരമായ പ്രശ്‌നമായതിനാൽ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നാണ് ആവശ്യം. രാഹുൽ രാജി ആവശ്യത്തിൽ തിങ്കളാഴ്ചക്കകം തീരുമാനമുണ്ടായേക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന.