ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഷി യോമി ജില്ലയിലെ സർക്കാർ റസിഡൻഷ്യൽ സ്‌കൂളിന് തീപിടിച്ചു. മൂന്നാം ക്‌ളാസ് വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ പാപിക് രംഗ് ഗവണ്മെന്റ് റസിഡൻഷ്യൽ സ്‌കൂളിലെ ബോയ്സ് ഹോസ്റ്റലിലാണ് തീപിടുത്തമുണ്ടായതെന്ന് ഷി യോമി പോലീസ് സൂപ്രണ്ട് എസ്‌കെ തോംഗ് ഡോക്ക് വ്യകത്മാക്കി.
ചെങ്കോ ഗ്രാമത്തിൽ നിന്നുമുള്ള എട്ടു വയസ്സുകാരൻ താഷി ജെപെനാണ് മരിച്ചത്. ലൂക്കി പൂജൻ (എട്ട്), തനു പൂജൻ (ഒൻപത്) തായി പൂജൻ (11) എന്നവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിദഗ്‌ദ ചികിത്സക്കായി മൂവരെയും ആലോയിലെ സനൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരും അപകട നില തരണം ചെയ്‌തുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.