ദമ്മാം: “നീതി സ്വതന്ത്രമാകട്ടെ” എന്ന പ്രമേയത്തിൽ ഐസിഎഫ് ദമ്മാമിൽ പൗരസഭ സംഘടിപ്പിച്ചു. ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദമ്മാം വെസ്റ്റ് ഡിവിഷൻ കമ്മിറ്റിസംഘടിപ്പിച്ച പൗരസഭ ഈസ്റ്റ് ചാപ്റ്റർ സെക്രട്ടറി റഷീദ് കോഴിക്കോട് ഉത്ഘാടനം ചെയ്‌തു. ഡിവിഷൻ അഡ്‌മിൻ സെക്രട്ടറി ശറഫുദ്ധീൻ പുളിഞ്ഞാൽ കീനോട്ട് അവതരിപ്പിച്ചു.
പൂർവീകർ ഒന്നിച്ചു പൊരുതി നേടിയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കൽ നമ്മുടെ കടമയാണെന്ന് പൗരസഭ അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യയുടെ ഭരണ ഘടന. അതിനെ പൂർണാർഥത്തിൽ കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്ന് പൗരസഭ ഉദ്ഘോഷിച്ചു
ദമ്മാം അൽ ഹിദായ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡിവിഷൻ പ്രസിഡൻറ് മൂസ മുസ്‌ലിയാർ അധ്യക്ഷം വഹിച്ചു. ശംസുദ്ധീൻ സഅദി, സലിം സഅദി, അസ്‌ലം സിദ്ധീഖി, ഹാരിസ് സഖാഫി, അഷ്‌റഫ് ചാപ്പനങ്ങാടി എന്നിവർ സംസാരിച്ചു. ഐസിഎഫ് ദമ്മാം റീജിയൻ വെൽഫയർ സെക്രട്ടറി അഹമ്മദ് തോട്ടട മോഡറേറ്ററായിരുന്നു. അബൂബക്കർ കൊടുവള്ളി, ഷംസു കൊല്ലം എന്നിവർ നേതൃത്വം നൽകി. ശരീഫ് കുനിയിൽ സ്വാഗതവും സ്വാലിഹ് കരിപ്പൂർ നന്ദിയും പറഞ്ഞു.