28.7 C
Saudi Arabia
Tuesday, March 24, 2026
spot_img

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടി ഇന്ന്; സസ്‌പെൻഡ് ചെയ്യാൻ സാധ്യത

തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കോൺഗ്രസ് നടപടി ഇന്നുണ്ടാവുമെന്ന് സൂചന. പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യാനാണന് സാധ്യത. അന്തിമ തീരുമാനം രാവിലെ ഉണ്ടാകും. എംഎൽഎ സ്ഥാനം ഒഴിവാക്കില്ലെന്നാണ് അറിയുന്നത്.

എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പാലക്കാട് ഉപ തെരെഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് തീരുമാനം മാറ്റാൻ കാരണമെന്ന് അറിയുന്നു. എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കൾ പോലും ഇപ്പോൾ അയഞ്ഞിട്ടുണ്ട്.

രാഹുലിനെ സസ്‌പെൻഡ് ചെയ്‌ത്‌ വിവാദങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയമിക്കാനാണ് നീക്കം. യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തുനിന്നുള്ള രാജിക്കൊപ്പം രാഹുലിന്റെ സസ്‌പെൻഷൻ കൂടിയാവുമ്പോൾ രാഷ്ട്രീയ എതിരാളികളെ നേരിടാൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

 

Related Articles

- Advertisement -spot_img

Latest Articles