34.2 C
Saudi Arabia
Monday, August 25, 2025
spot_img

ഇടുക്കിയിൽ സിപിഎം നേതാവിന് മകൻറെ ക്രൂര മർദ്ദനം

തൊടുപുഴ: ഇടുക്കിയിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവിന് മകൻറെ ക്രൂരമർദ്ദനം. രാജകുമാരി കജനാപ്പാറ സ്വദേശി ആണ്ടവർക്കാണ് (84) ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ മകൻ മൺകണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം,

പിതാവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട മണികണ്ഠൻ ഫ്‌ളാസ്‌ക്, ടേബിൾ ഫാൻ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച്‌ ആണ്ടവരെ മർദ്ദിക്കുകയായിരുന്നു. സംഭവ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ആണ്ടവരുടെ തലയിലും മുഖത്തും പരിക്കേറ്റു.

സാരമായി പരിക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കൽകോളേജിലും തുടർന്ന് മധുര മെഡിക്കൽ കോളേജിലും പ്രവേശിച്ചു. ആണ്ടവരുടെ നില ഗുരുതരമായി തുടരുകയാണ്. രാജാക്കാട് പൊലീസാണ് മൺകണ്ഠനെ കസ്റ്റഡിയിലെടുത്തത് . ആണ്ടവൻ രാജകുമാരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും ദീർഘകാലം സിപിഎം രാജാക്കാട് ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles