തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ എം ആർ അജിത്കുമാറിനെതിരെയുള്ള കടുത്ത നടപടികൾ ഒഴിവാക്കാമെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ. സസ്പെൻഷൻ പോലുള്ള നടപടികൾ ആവശ്യമില്ലെന്നും ഡിജിപി പറഞ്ഞു.
മുൻ ഡിജിപിയുടെ റിപ്പോർട്ടിൽ പുതിയ ശുപാർശ എഴുതിച്ചേർത്തു. അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റിയതിനാൽ കടുത്ത നടപടി വേണ്ട. മുൻ ഡിജിപിയുടെ റിപ്പോർട്ട് പുനഃപരിശോധിച്ചത് സർക്കാർ ആവശ്യപ്രകാരമാണ്.
താക്കീത് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് സാധ്യത. സർക്കാരിന് പുതിയ ശുപാർശ കൈമാറിയിട്ടുണ്ട്. പി വിജയനെതിരായ വ്യാജ മൊഴിയിൽ നടപടി വേണമെന്ന് മുൻ ഡിജിപിയുടെ റിപ്പോർട്ടും മടക്കിയിരുന്നു. ഈ റിപ്പോർട്ടിൽ പുതിയ ഡിജിപി നിലപാട് അറിയിച്ചിട്ടില്ല.