42 C
Saudi Arabia
Tuesday, August 26, 2025
spot_img

അധികം കളിക്കരുത്; സിപിഎമ്മിനേയും ബിജെപിയെയും വെല്ലുവിളിച്ച് വിഡി സതീശൻ

കോഴിക്കോട്: രാഹുൽ വിഷയത്തിൽ സിപിഎമ്മിനേയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇനിയും കളിച്ചാൽ സിപിഎമ്മിൻറെ പലതും പുറത്തുവരുമെന്നും കേരളം ഞെട്ടുന്ന വാർത്ത വരുമെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ ഭീഷണിപ്പെടുത്തുകയാന്നെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണി അല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. വരാനുണ്ട്, കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട. ഞാൻ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരെഞ്ഞെടുപ്പിനൊക്കെ സമയമുണ്ടല്ലോ” പ്രതിപക്ഷ നേതാവ് കോഴിക്കോട് പത്രസമ്മേളനത്തിൽ പറഞ്ഞു.

കാളയുമായി തൻറെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെ കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് തൻ പ്രതിഷേധം നടത്തിപ്പിക്കുമെന്നും ബിജെപിക്കാർക്ക് വിഡി സതീഷൻ മുന്നറിയിപ്പ് നൽകി. “ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട് ഇന്നലെ കന്റോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാർട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളിൽ ആവശ്യം അവരും. ആ കാളയുമായി ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടന്ന് തന്നെയുണ്ടാവും. കാര്യം ഇപ്പോൾ പറയുന്നില്ല. ആ കാളയെ ഇപ്പോൾ കളയേണ്ട, കാത്തിരുന്നോളൂ” വിഡി സതീശൻ പറഞ്ഞു.

സിപിഎം നടത്തുന്ന പ്രതിഷേധം എന്തിനു വേണ്ടിയാണെന്നറിയാം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ ആരോപണത്തിൽ മറുപടിയില്ല. കേരളത്തിലെ സിപിഎം നേതാക്കൾക്ക് രാജേഷ് കൃഷ്‌ണ ഹവാല പണം കൊടുത്തിരുന്നുവെന്ന ആരോപണം ഉയർന്നു. അത് ചർച്ച ചെയ്‌തില്ല, മറച്ചുവെച്ചു.

രാഹുലിനെതിരെ കോൺഗ്രസ് സംഘടാപരമായ നടപടി സ്വീകരിച്ചു. ലൈംഗിക ആരോപണകേസിൽ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്ക്. ബലാൽസംഗകേസ് പ്രതി അവിടെ ഇരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ അങ്ങോട്ട് ലൈംഗികാരോപണക്കേസിൽ പ്രതികളുണ്ടെന്നും സതീശൻ പറഞ്ഞു. .

 

 

Related Articles

- Advertisement -spot_img

Latest Articles