തിരുവനന്തപുരം: ക്ലിഫ് ഹൗസിന് മുന്നിൽ “സിപിഐഎം കോഴി ഫാം” ബാനർ പതിപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്. പ്രതിപക്ഷ നേതാവിന്റെ വസതിയുടെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ സംയുക്തമായാണ് മാർച്ച് നടത്തിയത്. ഇന്ന് രാവിലെ പോസ്റ്റർ പതിച്ച ശേഷമാണ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, എം മുകേഷ്, ഗണേഷ്‌കുമാർ, കടകം പള്ളി സുരേന്ദ്രൻ, എകെ ശശീന്ദ്രൻ, തോമസ് ഐസക്, പി ശശി എന്നവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്റർ ക്ലിഫ് ഹൗസിൽ പതിച്ചിരുന്നു. പ്രതിഷേധത്തിനിടെ ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ഇതിനിടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു.
കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയുടെ മുന്നിൽ പോസ്റ്റർ പതിച്ചിരുന്നു.ഇതിന് പിന്നലെയാണ് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിന് നേരെ പ്രതിഷേധം സംഘടിപ്പിച്ചത്.