ശ്രീനഗർ: ജമ്മു കാഷ്‌മീരിലെ ദോഡ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു നിരവധി പേർക്ക് പരിക്കേൽക്കുകയും കുറെ പേരെ കാണാതാവ്യകയും ചെയ്‌തിട്ടുണ്ട്. അവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. വൈഷ്ണോദേവി ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്.
സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള യാത്ര നേരത്തെ നിർത്തിവെച്ചിരുന്നു. ജമ്മുകാശ്‌മീരിൽ കനത്ത മഴയെ തുടർന്ന് വ്യാപക നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നിരവധി കെട്ടിടകങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഫോൺ. ഇന്റർനെറ്റ് ബന്ധങ്ങൾ പലയിടങ്ങളിലും താറുമാറായി. അപകടസ്ഥലത്തെ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും വ്യക്തമാക്കി.