41.3 C
Saudi Arabia
Wednesday, August 27, 2025
spot_img

ബിജെപി വൈസ് പ്രസിഡന്റ് സി കൃഷ്‌ണകുമാറിനെതിരെ ലൈംഗികാരോപണം

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്‌ണകുമാറിനെതിരെ ലൈംഗികാരോപണം. പാലക്കാട് സ്വദേശിയായ യുവതിയാണ് ഇതുസംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് പരാതി നൽകിയത്. നേതാക്കളെ കണ്ട് നേരിട്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് യുവതി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് യുവതി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് ഇ മെയിലായി പരാതി അയച്ചത്. കൃഷ്‌ണകുമാർ പീഡിപ്പിച്ചുവെന്ന പരാതിയിൽ പറയുന്നു. ബിജെപിയുടെ ഉന്നത നേതാക്കൾ മുമ്പാകെയും ആർഎസ്എസ് കാര്യാലയത്തിലെത്തിയും പരാതി നൽകിയെങ്കിലും, ഫലമുണ്ടായില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖറിന് പ്രതി നൽകിയതെന്നും യുവതി വ്യക്തമാക്കി.

രാജീവ് ചന്ദ്രശേഖർ നിലവിൽ ബംഗളുരുവിലാണെന്നും മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും നൽകിയിട്ടുണ്ട്. അതേസമയം ഇത് സ്വത്ത് തർക്കത്തിന്റെ ഭാഗമായുള്ള പരാതിയാണ് ഇതെന്നും ഈ വിഷയത്തിൽ തൻ കുറ്റക്കാരനല്ലെന്ന് കാണിച്ച് 2023 ൽ തനിക്ക് അനുകൂലമായ കോടതി വിധിയുണ്ടെന്നും സി കൃഷ്‌ണകുമാർ പ്രതികരിച്ചു. .

 

Related Articles

- Advertisement -spot_img

Latest Articles