തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്‌തെന്ന കുറ്റത്തിനാണ് കേസെടുത്തത്. ഡിജിപിക്ക് ലഭിച്ച പരാതികളിലാണ് അന്വേഷണം. അതേസമയം പരാതികളുള്ള സ്ത്രീകളിൽ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമങ്ങളും ക്രൈംബ്രാഞ്ച് ആരംഭിച്ചു.
രാഹുലിനെതിരെ നിയമ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്. രാഹുൽ രാഷ്ട്രീയത്തിന് അപമാനം വരുത്തിവെച്ചെന്നും എംഎൽഎ ആയി തുടരരുതെന്നാണ് പൊതു അഭിപ്രായമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഗർഭം ധരിച്ച സ്ത്രീയെ കൊല്ലാൻ അധികം സമയം വേണ്ട എന്ന് വരെ പറയുന്ന അവസ്ഥ എത്രമാത്രം ക്രിമിനൽ രീതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
രാഹുലിനെതിരെ പരാതി നൽകാൻ ആർക്കും ആശങ്ക ഉണ്ടാവേണ്ടതില്ല, പരാതി നൽകുന്നവർക്ക് എല്ലാ വിധ സംരക്ഷണവും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞി